Bitcoin Forum
November 08, 2024, 10:52:53 PM *
News: Latest Bitcoin Core release: 28.0 [Torrent]
 
   Home   Help Search Login Register More  
Pages: [1]
  Print  
Author Topic: എന്താണ് ബിറ്റ്‌കോയിന്‍? എങ്ങിനെ ബിറ്റ്‌ക  (Read 949 times)
ajaycthomas (OP)
Newbie
*
Offline Offline

Activity: 14
Merit: 0

View Profile WWW
September 10, 2017, 01:25:13 PM
 #1

എന്താണ് ബിറ്റ്‌കോയിന്‍? എങ്ങിനെ ബിറ്റ്‌കോയിന്‍ മൈന്‍ ചെയ്യാം?
ഇന്റര്‍നെറ്റ് ഒരു രാജ്യമായിരുന്നെങ്കില്‍ ബിറ്റ്‌കോയിന്‍ അതിന്റെ കറന്‍സി ആയിരുന്നേനെ. രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും നവമാധ്യമങ്ങള്‍ക്കുള്ളിടത്തോളം പ്രാധാന്യം സാമ്പത്തിക രംഗത്ത് ബിറ്റകോയിന്‍ കയ്യടക്കിയിരിക്കുന്നു. ഇന്‍ര്‍നെറ്റിനെന്ന പോലെ ബിറ്റ്‌കോയിന്‍ എന്ന ആശയവും ഒരു വ്യക്തിയിലോ, സ്ഥാപനത്തിലോ അധിഷ്ടിതമല്ല.
സര്‍ക്കാരുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും സ്വാധീനമില്ലാത്ത സ്വതന്ത്ര മുന്നേറ്റമാണ് ബിറ്റ്‌കോയിന്‍. ഇതിനോടനുബന്ധമായി വിപ്ലവകരമായ മാറ്റങ്ങള്‍ സമൂഹത്തിലും നാമോരുത്തരുടേയും ജീവിതത്തിലും ഉണ്ടാകുമെന്നത് സംശയാധീതമാണ്. ക്രിപ്‌റ്റോഗ്രാഫിക് അല്‍ഗോരിതങ്ങള്‍ വികസിപ്പിച്ച കമ്പ്യൂട്ടര്‍ കോഡുകളുടെ രൂപത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.
2009 ല്‍ സാതോഷി നാക്കോട്ടോ എന്ന ഒരു ഡെവലപ്പറോ, അല്ലെങ്കില്‍ ഡെവലപ്പര്‍മാരുടെ കൂട്ടമോ ആണ് ഈ സംരംഭം ആരംഭിച്ചത്. പക്ഷേ ബിറ്റ്‌കോയിന്‍ എന്ന ആശയത്തിന്റെ യഥാര്‍ത്ഥ ഉപജ്ഞാതാവ് ആരാണ്? ഉത്തരം ഇന്നും അജ്ഞാതമായി തുടരുന്നു.
കറന്‍സി എങ്ങിനെയാണ് പ്രവര്‍ത്തിക്കുന്നത്?
അല്‍ഗോരിതങ്ങള്‍ സോള്‍വ് ചെയ്യുക വഴിയാണ് ബിറ്റ്‌കോയിന്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ന് ഒട്ടുമിക്ക രാജ്യങ്ങളിലും രൂപ, ഡോളര്‍, യൂറോ തുടങ്ങിയവുമായി ബിറ്റ്‌കോയിന്‍ എളുപ്പത്തില്‍ കൈമാറാവുന്ന എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇപ്രകാരം ഇന്ത്യയില്‍ പ്രചാരത്തിലുള്ള ഒന്നാണ് zebpay, ഇത് പ്ലേസ്റ്റോറില്‍ നിന്നോ ആപ്പ്‌സ്റ്റോറില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഓരോരുത്തര്‍ക്കും ലഭിക്കുന്ന ബിറ്റ്‌കോയിന്‍ സൂക്ഷിക്കുവാനായി ഒരു ബിറ്റ്‌കോയിന്‍ വാലറ്റ് ഉണ്ടായിരിക്കണം. പ്ലേസ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്ന Jaxx ഇത്തരം ഒന്നാണ്.
ലോകത്തിലുടനീളം ആളുകള്‍ക്ക് ബിറ്റ്‌കോയിന്‍ അമിതപ്രിയം ആകുവാനുള്ള കാരണം ഇതിന് സംഭവിച്ചകൊണ്ടിരിക്കുന്ന മൂല്യവര്‍ദ്ധനവ് തന്നെയാണ്. 2009 ല്‍ ഒരു ബിറ്റ്‌കോയിനിന്റെ മതിപ്പ് വെറും 6 രൂപ ആയിരുന്നെങ്കില്‍ 2014 മെയ് മാസത്തില്‍ അത് ഏകദേശം 30,000 രൂപയായി ഉയര്‍ന്നു. 2017 ന്റെ തുടക്കത്തില്‍ 860 ഡോളര്‍ ആയിരുന്ന ബിറ്റ്‌കോയിന്‍ മതിപ്പ് ഓഗസ്റ്റ് 5 ന് 3150 ഡോളര്‍ നിരക്കിലാണ് ചെന്നെത്തിയത്, അതായത് ഏകദേശം 2 ലക്ഷത്തോളം രൂപ.
റിയല്‍ എസ്റ്റേറ്റിലോ, സ്‌റ്റോക്ക് മാര്‍ക്കെറ്റിലോ ലഭിക്കുന്നതിലുമേറെ ലാഭം ലഭിക്കുന്നതിനാലാണ് ആളുകള്‍ ബിറ്റ്‌കോയിനില്‍ ഇത്രയേറെ മുതല്‍മുടക്കുന്നത്. എന്നാല്‍ ഓരോ നാലു വര്‍ഷ ഇടവേളകളിലും ബിറ്റ്‌കോയിനുകളുടെ ഉത്പ്പാദനം പകുതിയായി കുറച്ചുകൊണ്ടിരിക്കുകയാണ് എന്നതാണ് രസകരമായ മറ്റൊരു വസ്തുത (ഇത് ബിറ്റ്‌കോയിന്‍ അല്‍ഗോരിതത്തിന്റെ പ്രത്യേകതയാണ്), വിതരണം-ആവശ്യകത എന്ന ആശയത്തിലൂന്നി നേരിട്ട് ആവശ്യം വര്‍ദ്ധിപ്പിക്കുകയാണ് ഇതിലൂടെ സാധ്യമാകുന്നത് (ആവശ്യകതയ്ക്ക് വിപരീതമായ വിതരണം). അതിനാല്‍ത്തന്നെ 22 ാം നൂറ്റാണ്ടില്‍ ബിറ്റ്‌കോയിന്‍ ഉത്പ്പാദനം അവസാനിക്കും.
ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞരുടെ കാഴ്ച്ചപ്പാടുകള്‍ 2019 ഓടെ ബിറ്റ്‌കോയിന്‍ മതിപ്പ് 25000 ഡോളര്‍ ആകുകയും, 2025 ല്‍ ഇത് 100000 ഡോളര്‍ ആയി ഉയരുകയും ചെയ്യുമെന്നതാണ്, ഇത് ഒരു മില്യണ്‍ ആകുമെന്ന് അഭിപ്രായപ്പെടുന്ന വിദഗ്ധരും കുറവല്ല.
ബിറ്റ്‌കോയിന്‍ എത്രത്തോളം സുരക്ഷിതമാണ്?
നൂറ് ശതമാനം സുരക്ഷയാണ് ബിറ്റ്‌കോയിന്‍ നിക്ഷേപകര്‍ക്ക് ഉറപ്പ് നല്‍കുന്നത്, അതിന്റെ കാരണം ലളിതവുമാണ്. ഇന്‍ര്‍നെറ്റില്‍ നിന്നും ഡാറ്റ ഒരുവിധത്തിലും നശിപ്പിക്കുവാന്‍ സാധിക്കാത്തതാണ് ഈ പ്രക്രിയയെ ഇത്രത്തോളം സുതാര്യമാക്കുന്നത്. രണ്ടാമതായി ബിറ്റ്‌കോയിന്‍ അല്‍ഗോരിതം, ഇടപാടുകള്‍ എന്നിവ നിലനിര്‍ത്തുന്നതിനായി സ്വമേധയാ താല്‍പ്പര്യമുള്ള ആളുകള്‍ ഉണ്ട്, ഇവര്‍ 'ബിറ്റ്‌കോയിന്‍ ഖനനത്തൊഴിലാളികള്‍'എന്നറിയപ്പെടുന്നു. ഈ പ്രക്രിയ നടത്തുവാനുള്ള കമ്പ്യൂട്ടിങ്ങ് പവര്‍ നല്‍കുന്നതിന് അവര്‍ക്ക് ഏതാനും ബിറ്റ്‌കോയിനുകള്‍ പ്രതിഫലമായി ലഭിക്കും.
ഈ കമ്പ്യൂട്ടിങ്ങ് പവര്‍ സംഭാവന ചെയ്യുവാനായാണ് നമ്മള്‍ ഇവിടെ ഐസ്ലാന്റില്‍ ഫാം നിര്‍മ്മിച്ചിരിക്കുന്നത്, ഇതിന് പ്രതിഫലമായി നമുക്ക് ബിറ്റ്‌കോയിനുകള്‍ ലഭിക്കും.
mrp1994
Member
**
Offline Offline

Activity: 138
Merit: 10

View Profile
December 03, 2017, 12:26:20 PM
 #2

Athu sheriya
sajeev
Newbie
*
Offline Offline

Activity: 1
Merit: 0

View Profile
December 11, 2017, 06:03:48 AM
 #3

ഒരു മലയാളം പത്രത്തില്‍ ഇന്ന് വന്ന വാര്‍ത്ത

78 ദശലക്ഷം ഡോളറിന്റെ ബിറ്റ് കോയിന്‍
ഹാക്കര്‍മാര്‍ കവര്‍ന്നു

ന്യൂയോര്‍ക്ക്: അങ്ങനെ അതും സംഭവിച്ചു. ഏറ്റവും സുരക്ഷിതമെന്ന് സൈബര്‍ലോകം അവകാശപ്പെട്ടിരുന്ന ബിറ്റ്‌കോയിനും ഹാക്കര്‍മാര്‍ കവര്‍ച്ച  ചെയ്തു. കുറച്ചൊന്നുമല്ല, 4,700 ബിറ്റ് കോയിനാണ് സ്ലോവേനിയയിലെ നൈസ് ഹാഷ് എന്ന ക്രിപ്‌റ്റോ കറന്‍സി മൈനിംഗ് സര്‍വീസില്‍ നിന്ന് ഹാക്കര്‍മാര്‍ നൈസായി ചോര്‍ത്തിയത്. 78 ദശലക്ഷം ഡോളര്‍ വിലയുള്ള ബിറ്റ്‌കോയിനുകളാണ് കമ്പ്യൂട്ടറില്‍ സൂക്ഷിച്ചിരുന്ന വാലറ്റുകളില്‍ നിന്ന് മോഷ്ടിക്കപ്പെട്ടത്.
ബിറ്റ്‌കോയിന്‍ ഒരു കുമിളയാണെന്നും എപ്പോള്‍ വേണമെങ്കിലും പൊട്ടുമെന്നും സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ബിറ്റ്‌കോയിന്റെ സുരക്ഷിതത്വം സംബന്ധിച്ച് കടുത്ത ആശങ്ക സൃഷ്ടിച്ചുകൊണ്ട് കവര്‍ച്ച നടന്നത്. ഇതോടെ ബിറ്റ്‌കോയിന്റെ കുതിച്ചുയരുകയായിരുന്ന മൂല്യം ഇടിഞ്ഞിട്ടുണ്ട്.
ബുധനാഴ്ച പുലര്‍ച്ചെ 3.37 മുതലാണ് കമ്പനിയുടെ കമ്പ്യൂട്ടര്‍ സംവിധാനത്തില്‍ നിന്നും ബിറ്റ്‌കോയിന്‍ മോഷ്ടിക്കപ്പെട്ടതെന്ന് നൈസ് ഹാഷ് സി ഇ ഒ മാര്‍്‌ക്കോ കോബാള്‍ ്അറിയിച്ചു. ആസൂത്രിതവും വിദഗ്ധവുമായ ആക്രമണമാണ് ഉണ്ടായത്. യൂറോപ്യന്‍ യൂണിയന് പുറത്തു നിന്നാണ് ആക്രമണമുണ്ടായതെന്നും ബിറ്റ്‌കോയിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികളാണ് ആക്രമണത്തിന് പിന്നിലെന്നും കോബാള്‍ ആരോപിച്ചു.
സമീപകാലത്ത് നടന്ന നിരവധി ഡിജിറ്റല്‍ കറന്‍സി മോഷണങ്ങളുടെ തുടര്‍ച്ചയാണ് ബിറ്റ്‌കോയിനെതിരായ ആക്രണവും. ടെതര്‍ എന്ന ഡിജിറ്റല്‍ കറന്‍സിയുടെ 23.4 ദശലക്ഷം ഡോളര്‍ വിലയുള്ള ടോക്കണുകള്‍ മോഷ്ടിക്കപ്പെട്ടിരുന്നു. എതേറിയം എന്ന ഡിജിറ്റള്‍ കറന്‍സിയുടെ 150 ദശലക്ഷം ഡോളറിന്റെ വാലറ്റുകള്‍ സൈബര്‍ ആക്രമണത്തില്‍ മരവിപ്പിക്കപ്പെട്ടു. സൗത്ത് കൊറിയയിലെ ബിറ്റ് ഹംപിന്റെ കംപ്യൂട്ടറിനു നേരെയും ആക്രമണമുണ്ടായി. മറ്റൊരു സൗത്ത് കൊറിയന്‍ ഡിജിറ്റല്‍ കറന്‍സി എക്‌സ്‌ചേഞ്ചായ യാപിസോണിന് നോര്‍ത്ത് കൊറിയന്‍ ഹാക്കര്‍മാരുടെ ആക്രമണത്തില്‍ അഞ്ച് ദശലക്ഷം ഡോളറിന്റെ ഫണ്ട് നഷ്ടമായി. ഇസ്രായേല്‍ ക്രിപ്‌റ്റോകറന്‍സി ട്രേഡിംഗ് കമ്പനിയായ കോയിന്‍ ഡാഷിന്റെ ഏഴ് ദശലക്ഷം ഡോളറിന്റെ കോയിനുകള്‍ ഹാക്കര്‍മാര്‍ മോഷ്ടിച്ചു.

തെഫ്റ്റ് സംഭവിച്ചു കഴിഞ്ഞു. ബിറ്റ് കോയിന്‍ സുരക്ഷിതമെന്ന് ഇനി എങ്ങനെ പറയാന്‍ സാധിക്കും അജയ് തോമസ്‌

kurian
Full Member
***
Offline Offline

Activity: 630
Merit: 102

View Profile WWW
December 31, 2017, 06:15:14 AM
 #4

nice hash hack cheythu ennu parayunnu enkilum avar thanne investorsinu deposit refund cheyyumennu paranju. appol ingane onnu aalochichu nokku, avar thanne hack cheyyappettu ennu hoax news thannittu..bitcoin deposit cheythavarkku avarude amount thirichu kodukkunnu.. appol profit ivarude kaayyil .. problem solved..

Pages: [1]
  Print  
 
Jump to:  

Powered by MySQL Powered by PHP Powered by SMF 1.1.19 | SMF © 2006-2009, Simple Machines Valid XHTML 1.0! Valid CSS!